തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലഎണ്ണൽ ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ആകാംഷയോടെ കാത്തുനിൽക്കുന്ന പ്രവർത്തകരെയും ക്രമസമാധാനം ഉറപ്പാക്കാൻ സജ്ജമായി നിൽക്കുന്ന പോലീസ് സന്നാഹത്തെയും ഗുരുവായൂർ ടൗൺഹാളിന് മുന്നിൽ കാണാം.
ഗുരുവായൂർ നഗരസഭയിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. രാവിലെ എട്ട് മണിയോടെ ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുകയും തുടർന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളുടെ എണ്ണലിലേക്ക് കടക്കുകയും ചെയ്യും. ഗുരുവായൂരിൽ രണ്ട് വോട്ടെണൽ കേന്ദ്രങ്ങളാണ് ഉള്ളത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലും ടൌൺ ഹാളിലും.










