മലപ്പുറം: വഴിക്കടവ് പഞ്ചായത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി ഭർത്താവും ഭാര്യയും മത്സര രംഗത്ത്. തൃണമൂൽ സംസ്ഥാന കമ്മിറ്റി അംഗമായ ഇ സുകുവും ഭാര്യ വിചിത്രവുമാണ് വഴിക്കടവ് പഞ്ചായത്തിൽ നിന്നും ജനവിധി തേടുന്നത്. മൂന്നാ വാർഡ് വെണ്ടക്കാ പൊട്ടിയിലും, വിചിത്ര നാലാം വാർഡ് വെങ്ങാം പാടത്തുമാണ് മത്സരിക്കുന്നത്. വഴിക്കടവ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം മരുത ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് സുകു. 2015-20 വർഷത്തിൽ ഇതേ വാർഡിൽ നിന്ന് തന്നെയാണ് വിജയിച്ചത്.
വിചിത്ര 2005-10 മദളപ്പാറ വാർഡിൽ ജനപ്രതിനിതിയായിരുന്നു. രണ്ടുപേരും തൊട്ടടുത്ത വാർഡുകളിൽ നിന്നാണ് മത്സരിക്കുന്നത്. ഇവരെ കൂടാതെ തൃണമൂൽ കോൺഗ്രസിൽ നിന്ന് 6 പ്രതിനിധികൾ കൂടി മറ്റു വാർഡുകളിലായി മത്സരിക്കുന്നുണ്ട് .
യുഡിഎഫ്,എൽഡിഎഫ്, ബിജെപി എന്നീ ത്രികോണ മത്സരം നടക്കുന്ന വാർഡുകളിൽ മതനിരപേക്ഷ വോട്ടു കൾ ഭിന്നിക്കാതിരിക്കാൻ ആണ് ചില വാർഡുകളിൽ നിന്ന് നാമനിർദ്ദേശപത്രിക പിൻവലിച്ചതന്ന് നേതാക്കൾ പറഞ്ഞു.






