ആലപ്പുഴ: മയക്കുമരുന്ന് കേസിൽ യുവാവിന് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മണ്ണഞ്ചേരി സ്വദേശി അതുൽ രാജ് (26) നെതിരെ കേസെടുത്തത്. ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
2023 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെറ്റാഫിത്താമിൻ, കഞ്ചാവ്, നൈട്രോ സെപ്പാം ഗുളികൾ എന്നിവ വിൽപ്പനയ്ക്കായി കൈവശം വെച്ചതിനാണ് അതുൽ രാജിനെതിരെ പൊലീസ് കേസെടുത്തത്.



