ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു.
1487 രോഗികളാണ് കോവിഡ് രോഗബാധിതരായി കേരളത്തിലുളളത്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.





