പാലക്കാട്: പാലക്കാട് ജില്ലയിലെ നിലവിലെ രണ്ട് നിയമസഭാ സീറ്റുകളിലും സിപിഐ സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭവന സന്ദർശന ക്യാമ്പയിനിന് 15 ന് തുടക്കം കുറിച്ചതായും ജില്ലാ സെക്രട്ടറി ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പറഞ്ഞു .
ചർച്ചകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് ജില്ലയിലെ നിലവിലെ സിപിഐ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. പട്ടാമ്പിയിലും മണ്ണാർക്കാടും സിപിഐ സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഒറ്റപ്പാലത്ത് പറഞ്ഞു.






