സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു’ പരാമര്‍ശം; സിപിഐഎം നടേശനെ തളളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം. പരാമര്‍ശത്തോട് യോജിപ്പില്ലെന്നാണ് സിപിഐഎം നിലപാട്.

പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് വെളളാപ്പളളി നടേശന്‍ ഇന്നലെ കുറ്റപ്പെടുത്തിയത് . ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്ന മറഉപടിയാണ് പരാമര്‍ശത്തില്‍ ബിനോയ് വിശ്വം മറുപടി നല്‍കി.

ആഗോള അയ്യപ്പ സംഗമത്തിന് വെളളാപ്പളളിയും ഒന്നിച്ച് മുഖ്യമന്ത്രി കാറില്‍ വന്നിറങ്ങിയതും വെളളാപ്പളളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ
തളളിപ്പറയാത്തതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ വിലയിരുത്തിയിരുന്നു. ഇതിനുളള പ്രതികരണമാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിനോടുളള മറുപടിയെന്നോണം വെളളാപ്പളളി നല്‍കിയത്.

വെളളാപ്പളളിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയ ബിനോയ് വിശ്വം, രൂക്ഷമായ പ്രതികരണം തന്നെ നടത്തുകയായിരുന്നു. വെളളാപ്പളളിയോടൊപ്പം കാര്‍ യാത്രക്ക് തയാറാകുമോ എന്ന ചോദ്യത്തിനും ബിനോയ് മറുപടി പറഞ്ഞു. വെളളാപ്പളളിയുമായുളള കാര്‍ യാത്രയെ ന്യായീകരിച്ചും അദ്ദേഹത്തിന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് മൗനം പാലിച്ചും മുഖ്യമന്ത്രി നിലപാടി സ്വീകരിക്കുമ്പോഴാണ് സിപിഐയുടെ പ്രതികരണം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.