സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാനൂര്‍ ബോബ് സ്‌ഫോടനം;പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടെ:എം വി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലും ഷബിന്‍ ലാലുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഡിവൈഎഫ്‌ഐക്കാര്‍ക്ക് ബോംബ് നിര്‍മാണ കേസില്‍ പങ്കുണ്ടെങ്കില്‍ അക്കാര്യം അവരോടാണ് ചോദിക്കേണ്ടതെന്നും ബോംബ് നിര്‍മാണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.അത്തരമൊരു ഇടപാടും സിപിഎമ്മിനില്ല.ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനമാണ് സിപിഎമ്മിന്റേത്.ഡിവൈഎഫ്‌ഐക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ അതിന് ഉചിതമായ നടപടി സ്വീകരിക്കും.ഞങ്ങള്‍ക്ക് പോഷക സംഘടനയായിട്ട് ഒരു സംഘടനയില്ല.ഡിവൈഎഫ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് ഇനി യൂണിഫോമായി കുര്‍ത്തയും ധോത്തിയും

ഇതിനിടെ, പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. മുഴുവന്‍ പ്രതികള്‍ക്കും ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിവെന്നും ബോംബുകള്‍ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നിട്ടും രക്ഷാപ്രവര്‍ത്തിന് പോയവര്‍ പ്രതികളായെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്താന്‍ തയ്യാറായില്ല.ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നെന്നാണ് പ്രതികളുടെ മൊഴി. ഡിവൈഎഫ്‌ഐ ഭാരവാഹിയായ ഷിജാലും ഷബിന്‍ ലാലുമാണ് വസ്തുക്കള്‍ വാങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചുവെന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags :

Recent News

Advertisement