തൃശൂർ: കുഴൂർ പഞ്ചായത്തിൽ സിപിഎം സിപിഐ ഭിന്നത രൂക്ഷമാവുന്നു. ഒരു വാർഡിൽ എൽ പി എഫിന് രണ്ട് സ്ഥാനാർത്ഥികൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പേ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി. 11-ാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നു പ്രഖ്യാപിച്ച് സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് പ്രചരണം ആരംഭിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കോബിനു വേണ്ടിയുള്ള പ്രചരണമാണ് സിപിഎം ആരംഭിച്ചിരിക്കുന്നത്. എഐവൈഎഫ് പ്രവര്‍ത്തകയായ രമ്യ ശ്രീജേഷിനെ സ്ഥാനാര്‍ഥിയാക്കിയാണ് സിപിഐയും പ്രചരണം തുടങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപിക്കുന്നതിനുള്ള എല്‍ഡിഎഫ് യോഗത്തിനു മുന്‍പേ തന്നെ ഇരുവരെയും സ്ഥാനാര്‍ഥിയാക്കിയുള്ള പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു തുടങ്ങി.
ഇരുപാര്‍ട്ടികളുടെയും പോസ്റ്ററുകളില്‍ പാര്‍ട്ടി ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകള്‍ കയറിയുള്ള പ്രചരണവും ആരംഭിച്ചതായും പറയപ്പെടുന്നു. ഇതോടെ മുന്നണിയിലെ ഭിന്നത രൂക്ഷമായി കാലങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണ് കൊടുങ്ങല്ലുർ മണ്ഡലത്തിലെ കുഴുർ പഞ്ചായത്ത്






