ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ജി സുധാകരന് ചെക്ക് വെക്കാന്‍ തന്നെ ഒരുങ്ങി സിപിഎം. സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് അരുണ്‍ കുമാറുമായി പാര്‍ട്ടി നേതൃത്വം സംസാരിക്കും.
സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എന്നാല്‍ സുധാകരന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും. വാര്‍ത്താ സമ്മേളനം ഒഴിവാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും സുധാകരന് വഴങ്ങിയോ എന്ന് വ്യക്തമല്ല.






