Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സി.പി.എം ദേശീയ പാർട്ടി അല്ലാതാവും: ചെറിയാൻ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പറഞ്ഞിരുന്ന സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാവുമെന്ന് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന സി.പി.എം ഇപ്പോൾ പതിമൂന്നാമത്തെ പാർട്ടിയാണ്. ലോക്സഭയിൽ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രമാണ് എന്നും പറഞ്ഞു.

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്. കേരളത്തിൽ തുടരുമെങ്കിലും പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സി.പി.എം സംസ്ഥാന പാർട്ടിയാകാൻ സാദ്ധ്യതയില്ല. സംസ്ഥാന പാർട്ടിയാകണമെങ്കിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2 നിയമസഭാ സീറ്റും നേടണം.

3 സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്‌സഭാ സീറ്റും കുറഞ്ഞത് 2 ശതമാനം വോട്ടും നേടണമെന്നതാണ് മറ്റൊരു മാനദണ്ഡം.അല്ലെങ്കിൽ, 4 സംസ്ഥാനങ്ങളിൽ നിന്നായി 4 ലോക്സഭാ സീറ്റും 6 ശതമാനം വോട്ടും നേടണം. ഈ രണ്ടു മാനദണ്ഡപ്രകാരവും സി.പി.എം ന് ദേശീയ പാർട്ടിയാകാൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അർഹതയില്ല എന്നും ചെറിയാൻ ഫിലിഫ് വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer