Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. തലശ്ശേരി മണോളി കാവിലെ ഉത്സവത്തിനിടെയാണ് സംഭവം. പൊലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണോളിക്കാവില്‍ കലശം വരവിനിടെ സിപിഎം – ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച തലശ്ശേരി എസ്‌ഐയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.ഈ കേസിലെ പ്രതിയെ പിടികൂടാന്‍ ഉത്സവം നടക്കുന്നതിനിടെ കാവിലെത്തിയ പൊലീസില്‍ നിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പ്രതിയെ മോചിപ്പിച്ചത്. പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയ പ്രതിയുമായി കാവിന് പുറത്തുകടന്ന പ്രവര്‍ത്തകര്‍ പൊലീസിനെ കാവിനകത്താക്കി ഗേറ്റ് പൂട്ടി. വനിതാ എസ്‌ഐയെ ഉള്‍പ്പടെ മര്‍ദിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix