സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃശ്ശൂർ ജില്ലയിലെ സി.പി.എമ്മിന്റെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. വെള്ളിയാഴ്ച രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർത്ഥിപ്പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ജില്ലാ കമ്മിറ്റി പട്ടിക ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗീസ് അധ്യക്ഷനായി. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ പട്ടിക റിപ്പോർട്ട് ചെയ്ത് ഔദ്യോഗിക അംഗീകാരം നേടും.

നിലവിലുള്ള ആറു സിറ്റിങ് എം.എൽ.എമാർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകിയിട്ടുണ്ട്. കുന്നംകുളത്ത് സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ, ഇരിങ്ങാലക്കുടയിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ. ബിന്ദു, പുതുക്കാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.കെ. രാമചന്ദ്രൻ, വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, ചേലക്കരയിൽ ജില്ലാ കമ്മിറ്റിയംഗം യു.ആർ. പ്രദീപ്, ഗുരുവായൂരിൽ ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എൻ.കെ. അക്ബർ, മണലൂരിൽ ജില്ലാ കമ്മിറ്റിയംഗം സി. രവീന്ദ്രനാഥ് എന്നിവരാണ് സ്ഥാനാർത്ഥികൾ. മണലൂർ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ മുരളി പെരുനെല്ലിയെ ഇത്തവണ മത്സരിപ്പിക്കാതിരിക്കാനാണ് പാർട്ടി തീരുമാനിച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.