കോഴിക്കോട്: ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ . തിരുവങ്ങൂരിലും ദേശീയപാതയില്‍ വിള്ളല്‍. തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലാണ് വിള്ളലുണ്ടായത്.400 മീറ്റര്‍ നീളത്തില്‍ റോഡ് വിണ്ടുകീറി.
നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വിള്ളല്‍ താല്‍ക്കാലികമായി അടച്ചു. ടാര്‍ ഒഴിച്ചാണ് വിള്ളല്‍ അടച്ചത്. ഇതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു.വിള്ളലുണ്ടായ വിവരം നിര്‍മ്മാണ കമ്പനിയായ വാഗാഡിനെ അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നിര്‍മാണ കമ്പനി നല്‍കിയ മറുപടി.






