തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏറ്റവുമൊടുവിൽ ബലാത്സംഗ പരാതി നൽകിയ യുവതിക്ക് നേരെയും സൈബർ ആക്രമണം. സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്.
യുവതിയെ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ വിലാസം ഉൾപ്പെടെ സൈബർ അധിക്ഷേപം നടന്നിട്ടുള്ളതായി സൈബർ പൊലീസ് വ്യക്തമാക്കി. വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി, പൂങ്കുഴൽ എസ്പി അന്വേഷണം നേരിട്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിശദാംശങ്ങൾ ഡിജിപിക്കും നൽകിയിട്ടുണ്ട്. യുവതിയെതിരെയുള്ള സൈബർ അധിക്ഷേപം കോടതിയെയും അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.






