സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സൈബര്‍ സുരക്ഷ: പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

സാമൂഹ്യ മാധ്യമങ്ങൾ ഒരേസമയം നന്മയുടെയും തിന്മയുടെയും പ്രചാരണം ഏറ്റെടുക്കാറുണ്ട്. വ്യക്തി അധിക്ഷേപങ്ങളുടെയും ആൾക്കൂട്ട വിചാരണകളുടെയും ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നത് നാം സമീപകാലത്ത് ഒരുപാട് കണ്ടതാണ്. ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളുടെ കീഴിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ പലരുടെയും വൈകൃത മനസ്സുകൾ തുറന്നു കാട്ടുന്നതാണ്. സൈബർ ബുള്ളിങ്​ അഥവാ സൈബർ പീഡനങ്ങൾ വർദ്ധിച്ചു വരികയാണ്. കുട്ടികൾ മുതൽ മുതിർന്ന വ്യക്തികൾ വരെ സൈബർ ഭീഷണിയുടെ ഇരകളാകുന്നുണ്ട്. സൈബർ ബുള്ളിയിങ് കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷമായി ബാധിച്ചേക്കാം. സാങ്കേതികവിദ്യയും ഇന്റർനെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ ജീവിതത്തിൽ സ്ത്രീകൾ ആയിരിക്കും സൈബർ മേഖലയിൽ കൂടുതല്‍ ഭീഷണി നേരിടുന്നത്. എങ്ങനെയാണ് സൈബർ ഭീഷണി വളരെ അപകടകരമാക്കുന്നതെന്നുവെച്ചാല്‍ ഒന്നിലധികം വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദിവസത്തിലെ എപ്പോള്‍ വേണമെങ്കിലും ആരെ വേണമെങ്കിലും ഭീഷണിപ്പെടുത്താന്‍ സാധിക്കുന്നു. തൽക്ഷണ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകൾ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇന്ററാക്ടീവ് ഗെയിമിംഗ് വെബ്സൈറ്റുകൾ, കൂടാതെ ഇ-മെയിൽ പോലുള്ള നിരവധി മാർഗങ്ങളിലൂടെ സൈബർ ബുള്ളിങിന് ഇരയാകുന്നവരുണ്ട്. പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളിൽ എങ്ങനെയാണ് ഇടപെടേണ്ടത് എന്ന ധാരണക്കുറവ് ഇരകൾക്ക് ഉണ്ടാകാറുണ്ട്. മിക്കപ്പോഴും സൈബർ അതിക്രമങ്ങൾക്ക് ഇരയാകുന്നവർ വിഷാദത്തിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കു മെല്ലാം എത്താറുണ്ട്.ബുളളിങ് നേരിടുന്ന സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന ചിന്തകളും തീരുമാനങ്ങളും തെറ്റാണ്. ധൈര്യത്തോടെ അവ പ്രതിരോധിക്കാൻ നാം ശീലിക്കണം. പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ് നമ്മുടെ രാജ്യത്ത്. ഇത്തരം അവസരങ്ങളിൽ സംഭവിച്ച കാര്യങ്ങൾ രക്ഷാകർത്താക്കളോടോ, ബന്ധുക്കളോടോ, അടുത്ത സുഹൃത്തുക്കളോടോ പങ്കുവയ്ക്കണം. സംഭവിച്ചതെന്തോ ആകട്ടെ അവയുടെ തെളിവുകൾ ശേഖരിച്ച് വയ്ക്കുക. സൈബർ സെൽ ഓഫീസ് ഉള്ള പ്രാദേശിക പോലീസ് സ്റ്റേഷനിൽ തെളിവുകൾ സഹിതം പരാതി നൽകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തന്നെ IT Act of 2000 ൽ അധിഷ്ഠിതമാണ് . ഈ ആക്ട് 2000 ജൂൺ ഒമ്പതിനാണ് പ്രാബല്യത്തിൽ വന്നത് . ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശങ്ങൾ ഡാറ്റാ സുരക്ഷ , ഡാറ്റാ സെക്യൂരിറ്റി , ഇ കോമേഴ്സ് സുരക്ഷ, രാജ്യങ്ങൾ തമ്മിലുള്ള സൈബർ തർക്കങ്ങൾ , രാജ്യസുരക്ഷാ എന്നിവയായിരുന്നു . 2008 ലും 2011 ലും കുറച്ചു ഭേദഗതികൾ കൊണ്ടുവന്നെങ്കിലും അതൊന്നും തന്നെ ഇന്നത്തെക്കാലത്തെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമങ്ങൾക്ക് ശിക്ഷ കൊടുക്കാൻ പര്യാപ്തമല്ല . IT Act of 2000 ലെ സെക്ഷനുകളായ 65 , 66 , 67 / 67A ഒക്കെ പ്രതിപാദിക്കുന്നത് കമ്പ്യൂട്ടർ മുഖേനെയുള്ള ഹാക്കിങ്ങും അതിനുള്ള ശിക്ഷകളുമാണ്. ഇവയിലൊക്കെ മൂന്നുകൊല്ലമോ, അഞ്ചുകൊല്ലമോ തടവുശിക്ഷയോ രണ്ടു മുതൽ പത്തു ലക്ഷം വരെയുള്ള പിഴയോ ഒറ്റക്കോ ഒരുമിച്ചോ വിധിക്കാവുന്നതാണ് . നിലവിലുള്ള സൈബർ നിയമത്തിലെ ഒരു പ്രധാന പോരായ്മ എന്തെന്നുവെച്ചാൽ , സെക്ഷൻ 66-A സുപ്രീം കോടതിവിധി മുഖേന 2015 ൽ റദ്ദ് ചെയ്തിരുന്നു. ശ്രേയ സിംഗാൾ കൊടുത്ത ഒരു കേസിന്മേൽ ആണ് ഈ വിധിപ്രസ്താവിച്ചത്. ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ മുഖാന്തിരം ആർക്കെങ്കിലും മോശമായ കാര്യങ്ങൾ അയച്ചാൽ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു വകുപ്പായിരുന്നു സെക്ഷൻ 66-A. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 19(1 )(എ) ക്ക് എതിരാണീ വകുപ്പ് എന്ന് ചൂണ്ടിക്കാണിച്ചാണ് സെക്ഷൻ 66-A സുപ്രീം കോടതി റദ്ദ് ചെയ്തത്. എല്ലാവരും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, IT Act of 2000 നിലവിൽ വരുമ്പോൾ ഇന്ത്യയിലൊന്നും ഇന്നത്തെ പോലെ ഓൺലൈൻ സമൂഹ മാധ്യമങ്ങളും അവയിലൂടെയുളള സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നാൾക്കുനാൾ സൈബർ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. നിയമ നടപടികളും ഇടപെടലുകളും ശക്തമാക്കുന്നതിനൊപ്പം തന്നെ കൃത്യമായ അവബോധവും ജനങ്ങളിൽ ഉണ്ടാക്കേണ്ടതുണ്ട്.

Advertisement

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »
Advertisement