സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദളപതിയുടെ ‘ദ ഗോട്ട്’;റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:ആരാധകരുടെ പ്രിയതാരം ദളപതി വിജയ് നായകനാകുന്ന ചിത്രം ‘ദ ഗോട്ട്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് റിലീസ് ഡേറ്റ് വിജയിയുടെ പുതിയ ലുക്ക് പോസ്റ്ററിനൊപ്പം പുറത്തുവിട്ടത്.വിജയിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ട അപ്‌ഡേറ്റ് പ്രകാരം വിജയിയുടെ കരിയറിലെ 68മത്തെ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 2024 സെപ്തംബര്‍ 5ന് ആയിരിക്കും പടം റിലീസ് ചെയ്യുക.വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ കാണപ്പെടുന്നത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍.

രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ദ ഗോട്ടിന്റെ തിരക്കഥ എഴുതുന്നത്.

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ വലിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകന്‍ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

Tags :

Recent News

Advertisement