Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടി 20 ഏകദിന പരമ്പരകളുടെ തിയതികള്‍ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളുമുള്ള ആറ് മത്സരങ്ങളാണ് പരമ്പരയിലുണ്ടാവുക. മിര്‍പൂരിലും ചാറ്റോഗ്രാമിലും രണ്ട് വേദികളിലായി പരമ്പരകള്‍ നടക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച് ഓഗസ്റ്റ് 31 നാണ് പരമ്പരകള്‍ അവസാനിക്കുക.

ആദ്യ ഏകദിനം ഓഗസ്റ്റ് 17 ന് ഞായറാഴ്ച മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. രണ്ടാം ഏകദിനം ഇതേ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 20 ന് ബുധനാഴ്ച നടക്കും. ഓഗസ്റ്റ് 23 ന് ചാറ്റോഗ്രാമിലെ സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ മൂന്നാം ഏകദിനം നടക്കും.

ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ടി 20 പരമ്പര നടക്കുക. ആദ്യ മത്സരം ഓഗസ്റ്റ് 26 ന് ചാറ്റോഗ്രാം സ്റ്റേഡിയത്തില്‍ നടക്കും. ഓഗസ്റ്റ് 29 ന് മിര്‍പൂരിലാണ് രണ്ടാം ടി 20 മത്സരം അരങ്ങേറുക. ഓഗസ്റ്റ് 31 ന് ഇതേ സ്റ്റേഡിയത്തില്‍ മൂന്നാം ടി 20 മത്സരം നടക്കും. ഐപിഎല്ലിനും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ശേഷമാകും ടീമിനെ പ്രഖ്യാപിക്കുക.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer