സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.

തിങ്കളാഴ്ച്ചയാണ് രാവിലെയാണ് ശിവൻകുട്ടി പിള്ളയുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. തൻ്റെ കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement