ഡല്‍ഹി: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു. വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിയെടുക്കാനും സാധ്യതയുണ്ട്. ശ്രേഷന്‍ ഫാര്‍മക്കെതിരെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷനാണ് തമിഴ്‌നാടിന് കത്ത് നല്‍കുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നില്‍ അടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിഡിഎസ്ഒ ഉള്‍പ്പെടെ മരണകാരണം കണ്ടെത്താന്‍ പരിശോധന നടത്തിയിരുന്നു.






