ദീപാവലിയോടനുബന്ധിച്ച് ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. തങ്ങളുടെ മകൾ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ താരങ്ങൾ വെളിപ്പെടുത്തി . ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ ദുവ പദുകോൺ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഷോഘങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാൾ കുഞ്ഞിന്റെ മുഖം മാദ്ധ്യമങ്ങളിൽ നിന്ന് താരങ്ങൾ മറച്ചുവച്ചിരുന്നു. കുട്ടി നല്ല ക്യൂട്ടാണെന്നാണ് ആരാധകർ കമന്റ് ചെയ്തു.




