Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാല്‍ വെട്ടരുത്’; വഖഫ് ബോര്‍ഡിനേയും വിഡി സതീശനേയും വിമര്‍ശിച്ച് ദീപിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തായി ഉദീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ കനത്ത വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളിയാണെന്നാണ് ദീപികയുടെ കുറ്റപ്പെടുത്തൽ. വഖഫ് ബോർഡിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും കോൺ​ഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്.

​​’തങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണ്. തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൻറെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കും’ എന്ന രൂക്ഷ വിമർശനവും വഖഫ് ബോർഡിനെതിരെ എഡിറ്റോറിയൽ ഉന്നയിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പഴയ പ്രസ്താവനയും ഓർമപ്പെടുത്തിയാണ് ദീപികയുടെ വിമർശനം. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.

‘കെ-​​റെ​​യി​​ൽ വി​​ജ്ഞാ​​പ​​ന​​വും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ലു​​മെ​​ല്ലാം പു​​തി​​യ സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം റ​​ദ്ദാ​​ക്കി​​യ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​ ത​​ന്നെ പ​​റ​​ഞ്ഞ​​ത്, ‘സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ൻ നാ​​ട്ടി​​യ മ​​ഞ്ഞ​​ക്കു​​റ്റി​​ക​​ൾ നീ​​ക്കം ചെ​​യ്യും. ആ ​​മ​​നു​​ഷ്യ​​ർ​​ക്കു സ്വ​​ന്തം സ്ഥ​​ലം വി​​ൽ​​ക്കാ​​നോ ആ​​ർ​​ക്കെ​​ങ്കി​​ലും വാ​​ങ്ങാ​​നോ മ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നു പ​​ണ​​യം വ​​യ്ക്കാ​​നോ പോ​​ലും വ​​യ്യാ​​ത്ത സ്ഥി​​തി​​യാ​​ണ്’ എ​​ന്നാ​​ണ്. അ​​തേ അ​​വ​​സ്ഥ​​യി​​ലാ​​ണ് മുനമ്പത്തെ മ​​നു​​ഷ്യ​​ർ. മുനമ്പം​​ ഭൂ​​മി വ​​ഖ​​ഫ​​ല്ലെ​​ന്നും ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റുകൊ​​ണ്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രു​​ന്നു. നീ​​തി​​ക്കു​​പോ​​ലും മ​​തം ത​​ട​​സ​​മാ​​ണെ​​ന്നു വ​​രി​​ക​​യാ​​ണോ? സ​​ർ​​ക്കാ​​രി​​ൻറെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ളു​​പ്പ​​മ​​ല്ലേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൻറെ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളെ തൊ​​ട്ടു​​ക​​ളി​​ക്കാ​​ൻ?’ എന്നും എഡിറ്റോറിൽ ചോദിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer