Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Munambam Land Controversy

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് നിയമപരമായ ചുമതല; ജുഡീഷ്യൽ കമ്മീഷൻ

എറണാകുളം: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സുപ്രീംകോടതി-ഹൈക്കോടതി കേസുകൾ തുടരുന്നതിനിടെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഭൂമിക്കുറിച്ചുള്ള വിവാദത്തിൽ മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമപരമായ നിലപാട് വ്യക്തമാക്കി. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതും സംസ്ഥാന വഖഫ് ബോർഡ് ചുമതലയിലെ നിയമപരമായ നടപടികളിലെ ഭാഗമാണെന്നും ഭൂമിയുടെ അന്തിമ തീർപ്പ് കോടതി ഉത്തരവിന് അനുസരിച്ചാകും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ നിയമവിരുദ്ധമായിരിക്കുമെന്ന് ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കി. അതിനിടെ, മുഖ്യമന്ത്രി വി. ഡി. സതീശനെ കാണാൻ മുനമ്പത്തെ സമരസമിതി നേതാക്കൾ […]
Read more

മുനമ്പത്ത് രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സംഘപരിവാർ ശ്രമിച്ചു: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡ് അവസാന നിമിഷത്തില്‍ എന്തിനാണ് ഭൂമി ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടപിടിച്ചുവെന്നാരോപിച്ചു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. […]
Read more

മുനമ്പം വിഷയം; പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുന്നു’; മുഖ്യമന്ത്രിക്കെതിരേ വഖഫ് ബോർഡ് ചെയർമാൻ

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻക്കെതിരെ രൂക്ഷ വിമർശനവുമായി കേരള വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുഖ്യമന്ത്രി പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും വിഷയത്തിൽ സംസാരിക്കാൻ തയ്യാറായാൽ പരിഹാരം കണ്ടെത്താനാകുമെന്നും ഹംസ പറഞ്ഞു. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ “രജിസ്റ്റർ” ചെയ്തതല്ല, മറിച്ച് “എൻട്രി” ചെയ്തതാണെന്ന് ഹംസ വിശദീകരിച്ചു. വഖഫ് സ്വത്തുക്കളുടെ 100 ശതമാനവും ഉമീദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയതായും, മുനമ്പം ഭൂമിയും അതിന്റെ ഭാഗമായിട്ടാണ് ചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട […]
Read more

മുനമ്പത്തുകാരോട് വിദ്വേഷമില്ല, സഹതാപം മാത്രം: വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ

തിരുവനന്തപുരം: മുനമ്പം വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ രംഗത്തെത്തി. രജിസ്ട്രേഷൻ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനായിരുന്നുവെന്നും, ഉടമസ്ഥാവകാശത്തിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന 500-ലധികം ഭൂമികളും സമാനമായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നിയമപരമായ ബാധ്യത പ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മെയ് 17-നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പത്ത് ഉൾപ്പെടെ ഏകദേശം 9000 വഖഫ് […]
Read more

മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത് പുതിയ സർക്കാർ അധികാരമേൽക്കും മുമ്പ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇതിനായുള്ള അടിയന്തര നീക്കങ്ങള്‍ നടന്നതെന്നാണ് രേഖകളിലെ തിയതികള്‍ സൂചിപ്പിക്കുന്നത്. പുതിയ സര്‍ക്കാരോ മന്ത്രിമാരോ അറിയാതെയാണ് ഈ പോര്‍ട്ടല്‍ അപ്ലോഡിങ് നടന്നിരിക്കുന്നത്. മെയ് 4നാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ മെയ് 6ന് ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗം, മുതവല്ലിമാര്‍ […]
Read more

മുനമ്പം ഭൂമി; മുൻ സർക്കാർ എട്ടിന്റെ പണി തന്നിട്ടാണ് പോയത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടി മുൻ സർക്കാരും വഖഫ് ബോർഡും ചേർന്ന് പുതിയ സർക്കാരിന് പ്രശ്നമുണ്ടാക്കാൻ നടത്തിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞ മുൻ സർക്കാർ തന്നെ പിന്നീട് വഖഫ് ഭൂമികൾ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ‘ഉമീദ്’ പോർട്ടലിൽ ഈ ഭൂമി രജിസ്റ്റർ ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. സാധാരണയായി വഖഫ് ഭൂമികൾ രജിസ്റ്റർ ചെയ്യുന്നത് മുത്തവല്ലിയാണെങ്കിലും, മുനമ്പം കേസിൽ വഖഫ് ബോർഡ് നേരിട്ടാണ് […]
Read more

‘വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാല്‍ വെട്ടരുത്’; വഖഫ് ബോര്‍ഡിനേയും വിഡി സതീശനേയും വിമര്‍ശിച്ച് ദീപിക

കൊച്ചി: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തായി ഉദീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ കനത്ത വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളിയാണെന്നാണ് ദീപികയുടെ കുറ്റപ്പെടുത്തൽ. വഖഫ് ബോർഡിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും കോൺ​ഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. ​​’തങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണ്. തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൻറെ പ​​ങ്ക് […]
Read more

മുനമ്പത്തെ വിവാദ ഭൂമി: 404 ഏക്കര്‍ വഖഫ് ആയി രജിസ്റ്റര്‍ ചെയ്ത് വഖഫ് ബോര്‍ഡ്

കോഴിക്കോട്: മുനമ്പത്തെ വിവാദ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമീദ് പോര്‍ട്ടലില്‍ രിജ്സ്റ്റര്‍ ചെയ്ത് സംസ്ഥാന വഖഫ് ബോര്‍ഡ്. മുനമ്പം നിവാസികളുടെ കൈവശമുള്ളത് അടക്കം 404 ഏക്കര്‍ ഭൂമിയാണ് വഖഫ് സ്വത്താക്കി പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോര്‍ഡ് ഏറ്റെടുത്താണ് രജിസ്ട്രേഷന്‍ നടത്തിയത്. വഖഫ് സ്വത്തുക്കള്‍ നിലവില്‍ ഏതു സ്ഥാപനത്തിന്റെ കൈവശമാണോ ഉള്ളത് അവരാണ് മുതവല്ലി (കൈകാര്യക്കാരന്‍). ഈ ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്നതു സംബന്ധിച്ചു വഖഫ് […]
Read more

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു കേരളത്തിൽ എത്തുന്നത്. ഈ മാസം ഒന്‍പതിന് മുനമ്പത്ത് എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഇന്നത്തേക്ക് സന്ദര്‍ശനം മാറ്റുകയായിരന്നു. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് […]
Read more

കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം ഒമ്പതിന് മുനമ്പം സന്ദർശിക്കും

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് കിരൺ റിജിജു മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം. വൈകിട്ട് നാലുമണിയോടുകൂടി കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം. എൻഡിഎ എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കിരൺ റിജിജു എത്തുന്നത്. മുനമ്പത്ത് എത്തുന്ന കിരൺ റിജിജുവിന് സ്വീകരണം ഒരുക്കാനാണ് മുനമ്പം ജനത തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബില്ല് പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പം ജനത നടത്തിയിരുന്നത്. കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ […]
Read more
Advertisement
WhiteswanTV Footer