Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുനമ്പത്തെ വിവാദ ഭൂമി: 404 ഏക്കര്‍ വഖഫ് ആയി രജിസ്റ്റര്‍ ചെയ്ത് വഖഫ് ബോര്‍ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുനമ്പത്തെ വിവാദ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമീദ് പോര്‍ട്ടലില്‍ രിജ്സ്റ്റര്‍ ചെയ്ത് സംസ്ഥാന വഖഫ് ബോര്‍ഡ്. മുനമ്പം നിവാസികളുടെ കൈവശമുള്ളത് അടക്കം 404 ഏക്കര്‍ ഭൂമിയാണ് വഖഫ് സ്വത്താക്കി പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോര്‍ഡ് ഏറ്റെടുത്താണ് രജിസ്ട്രേഷന്‍ നടത്തിയത്. വഖഫ് സ്വത്തുക്കള്‍ നിലവില്‍ ഏതു സ്ഥാപനത്തിന്റെ കൈവശമാണോ ഉള്ളത് അവരാണ് മുതവല്ലി (കൈകാര്യക്കാരന്‍).

ഈ ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്നതു സംബന്ധിച്ചു വഖഫ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വഖഫ് ബോര്‍ഡിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് സ്വത്തുക്കളെല്ലാം ഉമീദ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. അങ്ങനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്വത്തുക്കള്‍ക്കു മാത്രമേ വഖഫ് സ്വത്തിന്റെ സംരക്ഷണം ലഭിക്കൂ.

ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ 90 ശതമാനം വഖഫ് സ്വത്തുക്കളും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തിലാണ് മുനമ്പം ഭൂമിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer