സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു.

തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന്‌ വേണ്ടി അവസാന നിമിഷം പിന്മാറിയ ടി. എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു.

തൃശൂർ കോൺഗ്രസിൽ തോൽവിക്ക് ശേഷം നാടകീയമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു. കെപിസിസി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച് തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു. കെ.സി. ജോസഫും ആർ. ചന്ദ്രശേഖരനും തൃശൂർ ഡിസിസി ഓഫീസിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പിന്നാലെ, ഡിസിസി ഓഫീസിൽ ഉണ്ടായ സംഘർഷം മൂലം ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി. ഇപ്പോഴത്തെ പോസ്റ്ററുകളിലൂടെ ഈ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടണമെന്നാണ് ആവശ്യം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.