ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍എന്‍ജെപി ആശുപത്രിയില്‍ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്.
ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും.
അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പത്തംഗ എന്‍ഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.






