സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യൂട്യൂബ് ട്രെൻഡിങ്ങിൽ തരംഗമായി ‘ഡർബി’ ട്രെയ്‌ലർ : ചിത്രം മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’യുടെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രയ്ലർ, യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും ഇമോഷനും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റാണ് നേടിയിരിക്കുന്നത്. മാർച്ച് 27-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.


​ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും ‘റങ്ക് തെളിന്ദവളല്ലേ’, ‘ടൂർ ഗാനം’ എന്നീ പാട്ടുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പും ആഘോഷങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടൈനറായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.


​ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, അനു, ജസ്‌നിയ ജയദീഷ് എന്നിവർക്കൊപ്പം ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.


​അഭിനന്ദൻ രാമാനുജം ഛായഗ്രഹണവും ആർ. ജെറിൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സഹ്‌റു സുഹ്റ, അമീർ സുഹൈൽ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഫാർസ് ഫിലിംസും മറ്റു വിദേശ രാജ്യങ്ങളിൽ ആർ.എഫ്.ടി എന്റർടൈൻമെന്റ്‌സും വിതരണം നിർവ്വഹിക്കും. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.