തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗവുമായ പ്രൊ: ഡോ വി.വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് തെളിവായ സത്യപ്രതിജ്ഞ ലംഘനമാണെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ഉദയൻ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ദേവസ്വം ഭരണത്തിന്റെ നിഷ്പക്ഷതയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം പദവിയുടെ പ്രാധാന്യവും അതിന്റെ ഉത്തരവാദിത്വങ്ങളും അവഗണിച്ചാണ് ചെയർമാൻ നേരിട്ട് രാഷ്ട്രീയ പ്രചാരണ വേദികളിൽ പങ്കെടുക്കുന്നതെന്നും ഉദയൻ ആരോപിച്ചു. സംഭവത്തെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടൻ പരാതി നൽകുമെന്നും, ആവശ്യമായാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിന് ഗുരുവായൂരിൽ വ്യക്തമായ പരാജയഭീതിയാണ് ചെയർമാനെ പ്രചരണത്തിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചതെന്ന് ഉദയൻ ചൂണ്ടിക്കാട്ടി. ജനവോട്ടിനെ സ്വാധീനിക്കാൻ ഭരണസ്ഥാപനങ്ങളെ ഉപയോഗിക്കുന്ന ഈ പ്രവണത ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










