സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലായെന്ന് ദേവസ്വം ഭരണസമിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ഭരണസമിതി. ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ വ്യക്തമാക്കി. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി പ്രതിഷേധിച്ചു.

ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി നിയോഗിച്ച പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. ഓരോ മാസവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ക്ഷേത്രം ഊരാളന്‍, അഡ്മിനിസ്ട്രേറ്റര്‍, ഭക്തജനപ്രതിനിധി എന്നിവരുടെ നിരീക്ഷണത്തില്‍ ഭണ്ഡാരം എണ്ണുകയും വരവുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാറുണ്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുസാധനങ്ങള്‍ക്കെല്ലാം രശീതി നല്‍കുന്നുണ്ട്. വെള്ളി, സ്വര്‍ണ ഉരുപ്പടികള്‍ ശുദ്ധീകരിക്കുന്നത് അതിസുരക്ഷാ നടപടി ക്രമങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ മിന്റിലാണ്. വളരെ സുതാര്യമായ നടപടികളെ വസ്തുതകളറിയാതെ ബോധപൂര്‍വം വിമര്‍ശിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.