ധനുഷുമായുള്ള പ്രശ്നം ഡോക്യുമെന്ററി വേണ്ടിയുള്ള പ്രചാരണ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയൻതാര. ധനുഷിന്റെ പ്രശ്നം അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ധനുഷ് സംസാരിക്കാൻ തയാറായില്ലെന്നും നയൻതാര വ്യക്തമാക്കി.
പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ധനുഷിൻ്റെ മാനേജരെ വിളിച്ച് ധനുഷിനോദ് സംസാരിക്കാൻ ശ്രമിച്ചെന്നും പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെന്നും നയൻതാര വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട ധനുഷിന്റെ പ്രവൃത്തിക്കെതിരെ നയൻതാര ആഞ്ഞടിച്ചിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമായാ മുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും അയാൾ വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര തുറന്നടിച്ചിരുന്നു.




