കോട്ടയം: തിരുവനന്തപുരത്തുണ്ടായ കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഡിജോ കാപ്പനെ തുടർചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് പുലർച്ചെയാണ് പാലായിലെത്തിച്ചത്. 2025 ഒക്ടോബർ 16-ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡിജോ കാപ്പന് പരിക്കേറ്റത്.
നിലവിൽ അണുബാധ (Infection) മാറാത്ത സാഹചര്യത്തിൽ ഡിജോ കാപ്പന് ഡോക്ടർമാർ കർശനമായ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിദഗ്ധ ചികിത്സകളാണ് ആശുപത്രിയിൽ നൽകിവരുന്നത്.






