തൃശ്ശൂർ: സമഗ്ര ശിക്ഷാ കേരളത്തിന്റെ ജില്ലാതല ലോക ഭിന്നശേഷി ദിനാചരണം ‘ചിറക് 2025’ ഒല്ലൂക്കര ബിആർസിയുടെ നേതൃത്വത്തിൽ ചീരാച്ചി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ കലക്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡിപിസി ഡോ. എൻ.ജെ. ബിനോയ് അധ്യക്ഷത വഹിച്ചു.’സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തുക’ എന്ന ദിന സന്ദേശത്തെ കുറിച്ച് നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു വിശദീകരണം നടത്തി. ‘സമൂഹം ഒപ്പം ഉണ്ട്’ എന്ന സന്ദേശം പങ്കുവെച്ച് പ്രമുഖ അതിഥികളും അധ്യാപകരും ബിഗ് ക്യാൻവാസിൽ കയ്യൊപ്പ് മറന്നു.
എസ്.എസ്.കെ. തൃശ്ശൂർ ഡി.പി.ഒ കെ.ബി. ബ്രിജി സ്വാഗതവും ഒല്ലൂക്കര ബി.പി.സി ഫേബ കെ. ഡേവിഡ് നന്ദിയും അറിയിച്ചു. എൻ.കെ. രമേഷ്, ജീജ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.സംസ്ഥാനഭിന്നശേഷി പുരസ്കാരം നേടിയ പൂജാ രമേഷ്, ദേശീയ–സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച ശ്രേയസ് കിരൺ എന്നിവർക്ക് ആദരം നൽകി.
വിവിധ സ്പോർട്സ്, കലോൽസവങ്ങൾ എന്നിവയിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.എസ്‌യു.പി.എസ് കൊഴുക്കുള്ളി വിദ്യാർത്ഥികളുടെ ബാൻഡ് മേളയും ജി.വി.എച്ച്.എസ്.എസ് പുത്തൂർ വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബും പരിപാടിക്ക് ചാരം ചേർത്തു. എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു. പ്രത്യേക പരിഗണന ആവശ്യമായ എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.






