സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി സനൂപിനെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയായ സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി പോലീസ്. അടുത്ത ദിവസം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണ് എന്ന നിലയിലാണ് കസ്റ്റഡി അപേക്ഷയെന്നാണ് പൊലീസ് വിശദീകരിച്ചു.

അതേസമയം, ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിനെതിരെ കെജിഎംഒഎ (KGMOA) പ്രതിഷേധം തുടരുകയാണ്. ഇന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ലഭ്യമാകില്ല. കർശനമായ നിയന്ത്രണങ്ങൾ വിധിച്ച്, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രം കാഷ്വൽറ്റി വിഭാഗത്തിൽ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു. അസംഘടിത ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ സ്ഥിരമായി പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കെജിഎംഒഎ സമരം തുടരുകയാണ്. എന്നാൽ, ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ പണിമുടക്ക് ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.