വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം.
വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരിഫ് യുദ്ധം നിലനിൽക്കെത്തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോൺ സംഭാഷണമാണിത്. വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് തങ്ങൾ തമ്മിലുണ്ടായതെന്നും ചർച്ച ഇരു രാജ്യങ്ങൾക്കും ഉപയോഗപ്രദമായിരുന്നുവെന്നും ട്രംപ് കുറിച്ചു.






