Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം; അറിയാം എങ്ങനെയെന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. 18 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

voters.eci.gov.in വെബ്സൈറ്റ് വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും ഓണ്‍ലൈനായി അപേക്ഷിക്കാം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത് എങ്ങനെ?

voters.eci.gov.in വെബ്സൈറ്റിലെ ‘ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍’ ലിങ്കില്‍ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം.

പ്രവാസി വോട്ടര്‍മാര്‍ക്ക് ‘ഫോം 6 എ’ യുമുണ്ട്.

അപേക്ഷയോടൊപ്പം കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്യണം

അടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും നല്‍കണം

ബിഎല്‍ഒമാര്‍ നേരിട്ടെത്തി പരിശോധിച്ചാണ് പേര് ഉള്‍പ്പെടുത്തുക

Recent News

Advertisement
WhiteswanTV Footer