വാഷിംഗ്ടൺ: മാധ്യമപ്രവർത്തകനോട് പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയ്ക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് കയർത്തത്.
ട്രംപും റാമഫോസയും മാധ്യമങ്ങളെ കാണുമ്പോൾ എൻബിസി ന്യൂസിലെ മാധ്യമപ്രവർത്തകൻ മിഡിൽ ഈസ്റ്റ് യാത്രയെക്കുറിച്ചും ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തെക്കുറിച്ചും ചോദിച്ചു. എന്നാൽ ചോദ്യം ഇഷ്ടപ്പെടാതെ മാധ്യമപ്രവർത്തകനോട് മുറിയിൽ നിന്ന് പുറത്തുകടക്കാൻ ട്രംപ് ആവശ്യപ്പെട്ടു. സന്ദർഭത്തിന് അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.






