കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ 17 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മർ ഫാറൂഖ് സി.കെ (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലും പരിസരങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് പിടിയിലായ ഉമ്മർ ഫാറൂഖ് എന്ന് പൊലീസ് പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.






