തൃശൂർ: വടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുന്നംകുളം സ്വദേശി ശരത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
അതേസമയം, വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് 4.5 കിലോഗ്രാം കഞ്ചാവും പിടികൂടി. സ്റ്റേഷനിലെ ഇരിപ്പിടത്തിന് താഴെ ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.











