സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്:ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണത്തിൽ പുതിയ ഡ്യൂട്ടി ഫ്രീ മാർക്കറ്റ് തുറന്നു. ജിദ്ദ എയർപോർട്ട്സ് കമ്പനി, ജി.എ.എച്ച് ഇൻറർനാഷണൽ അറബ് ഡ്യൂട്ടി ഫ്രീ, ജർമ്മൻ കമ്പനി ജിയോഫ്രി ഹീനെമാൻ, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോർദാൻ ഡ്യൂട്ടി ഫ്രീ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി.

35-ലധികം സ്റ്റോറുകളിൽ 500-ഓളം അന്താരാഷ്ട്ര ബ്രാൻഡുകൾ — സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മിഠായികൾ, ഭക്ഷണങ്ങൾ, സുവനീറുകൾ തുടങ്ങി നിരവധി വിഭാഗങ്ങൾ — ലഭ്യമാണ്. ലോങ്ചാംപ്, മൈക്കിൾ കോർസ്, സ്വരോവ്‌സ്‌കി, ബോസ്, റാൽഫ് ലോറൻ, ലക്കോസ്റ്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കും പ്രത്യേക സ്റ്റോറുകളുണ്ട്.

ജിദ്ദയുടെ പ്രാദേശിക തനിമ പ്രതിഫലിപ്പിക്കുന്നതിനായി ഈന്തപ്പഴം, നട്സ്, പ്രാർത്ഥനാ പരവതാനികൾ (മുസല്ല) എന്നിവയ്ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. സുഗന്ധവർഗങ്ങളിൽ സൗദി ബ്രാൻഡുകൾക്കും ‘ജിദ്ദ പെർഫ്യൂംസ്’ എന്ന പേരിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് സുഗന്ധങ്ങൾക്കും ഇവിടെ സ്ഥാനം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ വില ഷെൽഫുകൾ, സെൽഫ് സർവീസ് കൗണ്ടറുകൾ, ഇൻററാക്ടീവ് ഗെയിമുകൾ, ‘മെമ്മറീസ് ഓഫ് ജിദ്ദ’ ഫോട്ടോ ബൂത്ത് എന്നിവയും ഉൾപ്പെടുത്തി യാത്രക്കാർക്ക് ആധുനികവും ആസ്വാദ്യകരവും ആയ ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.