ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. 4.1 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലും എൻസിആറിലും അനുഭവപ്പെട്ടു.
പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും 10 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടു. അതേസമയം “ഭൂകമ്പത്തിന് ശേഷം എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്” ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.



