Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇഡി റെയ്‌ഡ്; ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയെക്കുറിച്ചുള്ള ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾ ശശി തരൂർ തള്ളി. ഇഡി റെയ്ഡിൽ കോൺഗ്രസിന്റെ ഗൂഢാലോചന ഉണ്ടെന്ന് പറയാൻ കഴിയില്ലെന്ന് തരൂർ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബഹുമാനപൂർവം പരിഗണിച്ചതും, മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽ കണ്ട് ആദരം പ്രകടിപ്പിച്ചതും ചൂണ്ടിക്കാട്ടിയ തരൂർ, കോൺഗ്രസിന് അനുരഞ്ജന നിലപാടാണുള്ളതെന്നും പറഞ്ഞു.

അരവിന്ദ് കെജ്രിവാളിനെതിരായ നടപടിപോലെ പിണറായിയെ ലക്ഷ്യമിടാൻ കോൺഗ്രസ് നേതൃത്വം ഇഡിയെ പ്രോത്സാഹിപ്പിച്ചു എന്ന ജോൺ ബ്രിട്ടാസിന്റെ ആരോപണത്തെയാണ് അദ്ദേഹം തള്ളിയത്.

അതേസമയം, സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ ഇഡി പരിശോധന തുടരുകയാണ്. തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾ, സി.എം.ആർ.എൽ. ഓഫീസ്, വീണ വിജയന്റെ എക്‌സാലോജിക് കമ്പനി ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

Recent News

Advertisement
WhiteswanTV Footer