Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂരിൽ പാചകവാതക പൈപ്പ്‌ ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം പാതിവഴിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊച്ചി– സേലം പാചകവാതക പൈപ്പ്‌ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിക്കാൻ ശ്രമം തുടരുന്നു. ബുധനാഴ്ച മണ്ണ് പരിശോധനയ്ക്കിടെ പൈപ്പ് തെറ്റിച്ച് തുളച്ചതിനെ തുടർന്നാണ് കെഎസ്പിഎൽ പൈപ്പ്‌ലൈനിൽ ചോർച്ച ഉണ്ടായത്. ചോർച്ച പൂര്‍ണമായി അടച്ച് വാതക വിതരണം പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിൽ ഏകദേശം എട്ട് മീറ്റർ താഴെയായതിനാൽ, പൈപ്പിൽ നിന്നുള്ള വാതകം ഒഴിപ്പിച്ച് വെള്ളം നിറച്ചതിന് ശേഷമേ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയൂ.

പൈപ്പിലുണ്ടായിരുന്ന വാതകം ഏകദേശം 12 കിലോമീറ്റർ അകലേക്ക് മാറ്റി. നെല്ലായി വയലൂരിലെ വാൽവ് തുറന്ന് ഉയർന്ന മർദത്തിൽ വെള്ളം പമ്പ് ചെയ്ത് ഗ്യാസ് നീക്കം ചെയ്തതായാണ് വിവരം. തുടർന്ന് പാലക്കാട് ഭാഗത്തേക്ക് ഗ്യാസ് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. എന്നാൽ കുതിരാൻ മേഖലയിലെ വാൽവിൽ മോട്ടോറിന്റെ ശേഷി കുറവായതിനാൽ പമ്പിംഗ് ഇടയ്ക്ക് തടസ്സപ്പെടുന്നതായി റിപ്പോർട്ട്. മണലിപ്പുഴയ്ക്കടുത്തുള്ള പ്രദേശത്ത് ചോർച്ച ഇപ്പോഴും തുടരുകയാണ്.

സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനയും മറ്റ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം ലിറ്റർ എൽ.പി. ഗ്യാസ് പൈപ്പിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. ഭാരത് പെട്രോളിയം കോർപറേഷന്റെ പൈപ്പ്‌ലൈനിൽ ജോലിക്കെത്തിയ തൊഴിലാളികൾ തെറ്റിച്ച് ഗ്യാസ് പൈപ്പ് തുളച്ചതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer