Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ത്യാഗ സ്മരണകളുണ‍ർത്തി ബലി പെരുന്നാൾ ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാൾ ഇന്ന്. ആത്മത്യാഗത്തിൻ്റെ അനുസ്മരണമായ ബലി പെരുന്നാൾ, ബക്രീദ്, ഈദുൽ അദ്ഹ, വലിയ പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ പുത്രനായ ഇസ്മാഇലിനെ അല്ലാഹുവിൻ്റെ കൽപന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.

ഇസ്ലാംമത വിശ്വാസപ്രകാരം, അല്ലാഹു പ്രവാചകനായ ഇബ്രാഹിം നബിയെ പരീക്ഷിക്കാൻ വേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തൻ്റെ മകൻ ഇസ്മാഇലിനെ ബലിയറുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ദൈവവിശ്വാസിയായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയറുക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നു.

പ്രവാചകൻ്റെ ഭക്തിയിൽ അല്ലാഹു പ്രീതിപ്പെടുകയും തുടർന്ന് ദൂതനെ ഇബ്രാഹിം നബിയുടെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു. മകനെ അറുക്കാൻ തയ്യാറായ ഇബ്രാഹിന് ദൂതൻ മകന് പകരമായി ആടിനെ നൽകി. ഇതിൻ്റെ പ്രതീകമായി ബലി പെരുന്നാൾ ദിവസം ഇസ്ലാംമത വിശ്വാസികൾ മൃഗങ്ങളെ ബലി നടത്താറുണ്ട്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിൻ്റെ പ്രതീകമാണ് ബലി പെരുന്നാൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix