കാസര്‍കോട്: കാസർകോട് വിദ്യാനഗർ പാടിയിൽ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു. വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കാൽ തെന്നി കത്തിയുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണ കുട്ടിയുടെ ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവേറ്റു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഉടൻ തന്നെ കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇരട്ട കുട്ടികളിൽ ഒരാളാണ് ഹുസൈൻ ഷഹബാസ്.






