Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക് മിനി ട്രക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഭക്തർക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി ശ്രീ ഗുരുവായൂരപ്പന് ഒരു പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചു. അഡയാർ ആനന്ദഭവൻ സ്വീറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്ലാൻഡിന്റെ ‘ബഡാ ദോസ്ത്’ ശ്രേണിയിലുള്ള ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചത്.

ഏകദേശം 16 ലക്ഷം രൂപ വിപണി വിലയുള്ള ഈ ഇലക്ട്രിക് വാഹനത്തിന് 2500 ലിറ്റർ വരെ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് ഇത്. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞ പ്രവർത്തനക്ഷമതയും ഈ ട്രക്കിന്റെ പ്രത്യേകതകളാണ്. ഇന്ന് ഉച്ച പൂജയ്ക്ക് ശേഷം നട തുറന്ന സമയത്തായിരുന്നു സമർപ്പണ ചടങ്ങ്.

കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന വാഹനപൂജയ്ക്കുശേഷമാണ് ട്രക്ക് ദേവസ്വത്തിന് കൈമാറിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.എസ്. ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്. മായാദേവി, പ്രമോദ് കളരിക്കൽ, പി.ആർ.ഒ വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർമാരായ കെ.ജി. സുരേഷ് കുമാർ, സുന്ദർരാജ്, എച്ച്.എസ്.എം.എൻ രാജീവ്, വെഹിക്കിൾ സൂപ്പർവൈസർ സതീശൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Recent News

Advertisement
WhiteswanTV Footer