Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു;1500 ഓളം കോഴികള്‍ ചത്തൊടുങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം:വളാഞ്ചേരിയില്‍ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്റെ 1500 ഓളം കോഴികള്‍ ചത്തതായി പരാതി.വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മല്‍ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്.അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാന്‍ കഴിയാത്തതുമാണ് കോഴികള്‍ ചാവാന്‍ കാരണം.മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കര്‍ഷകന്‍ പറഞ്ഞു.

നിര്‍ത്തിയിട്ട വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കരുത്;മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

11,500 ഓളം കോഴികളെ വളര്‍ത്തുന്ന അബ്ദുല്ലയുടെ ഫാമില്‍ 1500 കോഴികളാണ് ചത്തൊടുങ്ങിയത്.അല്‍പ നേരത്തേക്കെങ്കിലും വൈദ്യുതി പുനഃസ്ഥാപിച്ചു തരണമെന്ന അബ്ദുള്ളയുടെ അപേക്ഷ നിഷ്‌കരുണം ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു.നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോള്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്.പകരം സംവിധാനം ഒരുക്കാനും കഴിയും.ഇത്തവണ അതുണ്ടായില്ലെന്നും അബ്ദുല്ല പറഞ്ഞു. അതേസമയം, ഭാഗികമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാലാണ് മുന്നറിയിപ്പ് നല്‍കാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.സംഭവത്തില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അബ്ദുല്ല.

Recent News

Advertisement
WhiteswanTV Footer