എക്സിൽ കൂടുതൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ് സംവിധാനവും ഉണ്ട്.
ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു.
Content: Elon Musk introduces new direct messaging system called ‘XChat’



