ഡൊണ്‍ള്‍ഡ് ട്രംപ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി പിന്‍മാറി ലോക കോടീശ്വരന്‍ ഇലണ്‍ മസ്‌ക്. ട്രംപിനെ രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആക്കുന്നതില്‍ മസ്ക് വലിയ പങ്കുവഹിച്ചിരുന്നു. ട്രംപിന്റെ സാമ്പത്തിക ഉപദേശകന്‍ ആയിരുന്നു മസ്‌ക്. സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമമാക്കുനും, അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമായി രൂപീകരിച്ച വകുപ്പായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി. ഈ സംഘത്തിന്റെ നേതാവായിരുന്നു മസ്‌ക്.
ട്രംപ് ഭരണകൂടത്തിന്റെ ഒരു പ്രധാന നിയമനിര്‍മ്മാണത്തെ ചൊലിയുള്ള അഭിപ്രായ വ്യത്യാസമാണ് നിലവിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്നാണു വിവരം. ട്രംപിന്റെ Big Beautiful Bill നെ പരസ്യമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ രാജി. നികുതി ഇളവുകളും, കര്‍ശനമായ ഇമിഗ്രേഷന്‍ നിര്‍വ്വഹണവും ഉള്‍പ്പെടുന്നതാണ് ട്രംപിന്റെ ബില്‍. എന്നാല്‍ ട്രംപിന്റെ ഈ ബില്‍ ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുകയും, തന്റെ വകുപ്പിന്റെ എല്ലാ അധ്വാനത്തെയും ഇല്ലാതാക്കുമെന്നും മസ്ക് വിശ്വസിച്ചു. മസ്‌കിന്റെ രാഷ്ട്രീയ പ്രവേശനം ബിസിനസുകളെ ബാധിച്ചിരുന്നുവെന്നാണു വിലയിരുത്തല്‍.
Content: Elon Musk officially withdraws from Trump administration






