Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

46 സ്പെഷ്യൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സര്‍വീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍.

കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് അമ്മാന്‍, ദമ്മാം, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയും അവിടെ നിന്ന് തിരികെയുമുള്ള 13 വിമാന സര്‍വീസുകള്‍ കൂടി എമിറേറ്റ്സ് പ്രഖ്യാപിച്ചു.

യുഎസ്എ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തായ്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി അടുത്ത മൂന്ന് ആഴ്ചക്കുള്ളില്‍ 32,000 ഹജ്ജ് തീര്‍ത്ഥാടകർ എമിറേറ്റ്സ് എയര്‍ലൈനില്‍ യാത്ര ചെയ്യും. എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും എമിറേറ്റ്സിന്‍റെ ഹജ്ജ് ലഗേജ് ടാഗുകള്‍ നല്‍കും. ഇതിന് പുറമെ പുതിയതായി അവതരിപ്പിച്ച ഹജ്ജ് കിറ്റും ഇവര്‍ക്കായി നല്‍കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix