Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീധന പീഡന-ആത്മഹത്യ കേസിൽ എൻസിപി നേതാവിനെയും മകനെയും പ്രതിചേർത്തു; പാർട്ടിയിൽ നിന്ന് പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൂനെ : സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തതിനെ തുടർന്ന് പ്രാദേശിക നേതാവിനെയും മകനെയും പുറത്താക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. എൻസിപി നേതാവായ രാജേന്ദ്ര ഹഗവാനെ, മകൻ സുശീൽ എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. ഇവരെ പുറത്താക്കിയ കാര്യം പൂനെ ജില്ലാ എൻസിപി മേധാവി ശിവാജി ഗാർജെയാണ് അറിയിച്ചത്. അതേസമയം ഇരുവരും ഒളിവിൽ തന്നെ തുടരുകയാണ്. വൈഷ്ണവി എന്ന ഇരുപത്തിയാറുകാരിയാണ് മെയ് 16 ന് പൂനെയ്ക്കടുത്തുള്ള ബവ്ധാൻ പ്രദേശത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് . വിവാഹ സമയത്ത് ഭർത്താവിന്റെ കുടുംബത്തിന് സ്വർണ്ണം, വെള്ളി, ഒരു എസ്‌യുവി കാർ എന്നിവ നൽകിയതായി വൈഷ്ണവിയുടെ മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഭർത്താവിന്റെ കുടുംബം വീണ്ടും ഭൂമി വാങ്ങാനായി പണം ആവശ്യപ്പെട്ടു. രണ്ടു കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കൊടുക്കാൻ സാധിക്കാത്തതിനാൽ പിന്നീട് യുവതിയെ ഭർത്താവിന്റെ വീട്ടുക്കാർ ഉപദ്രവിക്കുകയായിരുന്നു. അതേസമയം ഭർത്താവിന്റെ വീട്ടുക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത
വകുപ്പുകൾ പ്രകാരം ഭർത്താവ് സുശീൽ ഹഗവാനെ, ഇയാളുടെ പിതാവ് രാജേന്ദ്ര ഹഗവാനെ, സഹോദരീഭർത്താവ്,എന്നിവർക്കെതിരെ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix