പാലക്കാട്: പാലക്കാട് ബിജെപി മുന്‍ നഗരസഭ അദ്ധ്യക്ഷ പ്രിയ അജയന് രാഷ്ട്രിയ ജീവിതത്തിന് വിരാമമിടുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ രാജിക്കാര്യം ഇവര്‍ വെളിപ്പെടുത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രിയ അജയന് നടത്തിയത്.
തന്റെ കൂടെ പ്രവര്‍ത്തിച്ച നഗരസഭാ ജീവനക്കാര്‍ക്ക് നന്ദി പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കോ കൂടെ പ്രവര്‍ത്തിച്ച കൗണ്‍സിലര്‍മാരെയോ കൂറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. ബി ജെ പി യുടെ പാലക്കാട് മുന്‍ നഗരസഭ അദ്ധ്യക്ഷയായിരുന്നു പ്രിയ അജയന്. നിലവിലെ ഭരണ സമിതിയിലെ ആദ്യ മൂന്ന് വര്‍ഷമാണ് നഗരസഭ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത്. പിന്നീട് അദ്ധ്യക്ഷസ്ഥാനത്തേക്ക് പ്രമീള ശ്രീധര്‍ എത്തുകയായിരുന്നു.
തന്റെ പാര്‍ട്ടിയില്‍ കൂടെ നിന്നവരുടെ പോലും അപ്രതീക്ഷിത നീക്കങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി എന്നും.തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയും. താന്‍ രാഷ്ട്രിയ പാഠംങ്ങള്‍ പഠിച്ചതായും ആ പാഠംങ്ങള്‍ ഉള്‍കൊണ്ട് രാഷ്ട്രിയ ജീവിതം സന്തോഷത്തോടെ അവസാനിപ്പിക്കുന്നു എന്നും എഴുതി കൊണ്ടാണ് പ്രിയ അജയന് തന്റെ ഫൈസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.






